loginkerala breaking-news കൊച്ചിക്ക് ഇനി ഫാഷൻ രാവ് ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം; റാമ്പിൽ തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ
breaking-news Kerala

കൊച്ചിക്ക് ഇനി ഫാഷൻ രാവ് ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം; റാമ്പിൽ തിളങ്ങി തെന്നിന്ത്യൻ താരങ്ങൾ

  • റാംപിൽ ചുവടുവച്ച് അന്താരാഷ്ട്ര മോഡലുകൾ

കൊച്ചി: നാല് ദിവസം കൊച്ചിക്ക് അഴക് രാവൊരുക്കി ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് പ്രൗഡ ​ഗംഭീര തുടക്കം. പ്രശ്സത തെന്നിന്ത്യൻ നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ ഇന്ത്യ വേൾഡ് 2024ലും നടനുമായ ​ഗോകുൽ ​ഗണേഷും ചേർന്ന് ഫാഷൻ വീക്ക് റാമ്പ് വാക്കോടെ ഉദ്ഘാടനം ചെയ്തു. വിവിധ ബ്രാൻഡുകൾക്കായി സംഘടിപ്പിച്ച ഷോയിൽ ആദ്യദിവസം ഒൻപത് ഷോകൾ അരങ്ങേറി. ഷോ സ്റ്റോപ്പേഴ്സായി നടി പാരീസ് ലക്ഷ്മി, നടനും മോഡലുമായ ആര്യൻ കദൂര്യ, മിസ് കേരള 2025 അരുണിമ ജയൻ, അക്ഷയ് ബാബുരാജ്, സിനിമ നൃത്ത സംവിധായകൻ ജിബിൻ ജോർജ് എന്നിവർ ചുവടുവച്ചു.

ആ​ഗോള ഫാഷൻ ട്രെൻഡുകൾ കൊച്ചിക്ക് സമ്മാനിച്ചാണ് ലുലു ഫാഷൻ രാവുണർന്നത്. അന്താരാഷ്ട്ര ബ്രാൻഡുകൾ അണി നിരക്കുന്ന ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത് ബ്ലാക്ക് ബെറീസ് ആണ്. അമുക്തി, കില്ലർ എക്സ് എന്നീവരാണ് പവേർഡ് ബൈ പാർട്ട്ണേഴ്സ്.

ഇന്ത്യയിലെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷൻ വീക്കിന്റെ ഷോ ഡയറക്ടർ ഫഹീം രാജയാണ്. 20ലധികം അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും, രാജ്യാന്തര മോഡലുകളും, സിനിമാ മിനി സ്ക്രീൻ താരങ്ങളും, ഇൻഫ്ളുവൻസേഴ്സും ഷോ സ്റ്റോപ്പേഴ്സാകും.

ലോകോത്തര ബ്രാൻഡുകളുടെ ആകർഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി ഫാഷൻ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകൾ ഷോയിൽ അവതരിപ്പിക്കും.ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ പങ്കാളിയാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. പുരസ്കാര ദാനത്തോടെ മെയ് 24ന് ഫാഷൻ വീക്ക് സമാപിക്കും.കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കാളികളായി.

പടം 1

ലുലു ഫാഷൻ വീക്ക് 10മത് എഡിഷൻ റാംപ് വാക്കോടെ തുടക്കമിട്ട് നടിയും മോഡലുമായ സുഭ്ര അയ്യപ്പയും മിസ്റ്റർ ഇന്ത്യയും നടനുമായ ​ഗോകുൽ ​ഗണേഷും.

പടം- 2
ലുലു ഫാഷൻ വീക്ക് റാമ്പിൽ അക്ഷയ് ബാബുരാജ്, ജിബിൻ ജോർജ്, നടി പാരീസ് ലക്ഷ്മി, ആര്യൻ കദൂര്യ,അന്ന എലിസബത്ത്, അരുണിമ ജയൻ എന്നിവർ ചുവടുവച്ചപ്പോൾ.

പടം-3

ലുലു ഫാഷൻ റാമ്പിൽ മോഡലുകൾക്കൊപ്പം സിനിമ നൃത്തസംവിധായകൻ ജിബിൻ ജോർജ് നൃത്തം ചെയ്തപ്പോൾ.

Exit mobile version