loginkerala breaking-news ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി പൗർണമി മുരളി; മാൻ ഓഫ് ദി ഇയറായി ജിബിൻ വ​ർ​ഗീസും
breaking-news lk-special

ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി പൗർണമി മുരളി; മാൻ ഓഫ് ദി ഇയറായി ജിബിൻ വ​ർ​ഗീസും

കൊച്ചിക്ക് സൗന്ദര്യ രാവൊരുക്കിയ ലുലു ബ്യൂട്ടി ഫെസ്റ്റ് ഏഴിന് സമാപിക്കും

കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി കൊച്ചി സ്വദേശി പൗർണമി മുരളി. ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയറായി കണ്ണൂർ സ്വദേശി ജിബിൻ വ​ർഗീസിനെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാ​ഗത്തിൽ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും, റിഥിക രാഘവ് സെക്കന്റ് സെക്കന്റ് റെണ്ണറപ്പുമായി. പുരുഷ വിഭാ​ഗത്തിൽ നന്ദ സോനു കൃഷ്ണൻ ഫസ്റ്റ് റണ്ണറപ്പും വി.വി ശ്രീഹരി സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുത്തു. ബ്യൂട്ടി ക്വീൻ, മാൻ ഓഫ് ദി ഇയർ വിജയികൾക്ക് നാല് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.

വിവിധ ഘട്ടങ്ങളിലായി നടത്തിയ സെലക്ഷനിലൂടെ എത്തിയ 30 മത്സരാർത്ഥികളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു.

ഫിയാമ എൻ​ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പവേർഡ് ബൈ പാർട്ട്ണർ വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളായിരുന്നു. , ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയർ മത്സരങ്ങളിലായി 20 മെയിൽ 20 ഫീമെയിൽ എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ്. റാംപ് വാൽക്ക് ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

മിസ് സൗത്ത് ഇന്ത്യയായ ലിസ് ജയ്മോൻ ജേക്കപ്പ്, നടിയും 2015ലെ മിസ്എ ഇന്ത്യയുമായ അയിലീന അയിമൺ, മോഡലും മിസ് ​ഗ്ലാം യൂണിവേഴ്സുമായ നേഹാ ബാൽക്വിസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ബ്യൂട്ടി ഫെസ്റ്റിന്റെ ഭാ​ഗമായി ബ്യൂട്ടി പ്രൊഡക്റ്റുകൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം വരെയുള്ള ഓഫർ വിൽപ്പന സമാപന ദിവസമായ ഡിസംബർ ഏഴ് വരെ തുടരും.

Exit mobile version