loginkerala entertainment കഴിഞ്ഞ വർഷം ഇതേ സമയത്ത് എനിക്ക് പ്രാന്താണെന്ന് പറഞ്ഞവർ ഈ വർഷം എന്നെ പ്രശംസിക്കുന്നു; ഡി.സി-ലുലു പുസ്തക ചർച്ചയിൽ മനസ് തുറന്ന് ലെന
entertainment

കഴിഞ്ഞ വർഷം ഇതേ സമയത്ത് എനിക്ക് പ്രാന്താണെന്ന് പറഞ്ഞവർ ഈ വർഷം എന്നെ പ്രശംസിക്കുന്നു; ഡി.സി-ലുലു പുസ്തക ചർച്ചയിൽ മനസ് തുറന്ന് ലെന

മോ​ഹൻ ലാൽ എന്റെ ​ഗുരുവാണ് എന്ന് പറഞ്ഞതിന്റെ പേരിൽ എന്നെ ട്രോളന്മാർ എയറിലാക്കിയത് ഇന്നും മറന്നിട്ടില്ലെന്ന് നടി ലന. കൊച്ചി ലുലുമാളും ഡി.സി ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന ഡി.സി എൻ.ആർ.െഎ റീഡേഴ്സ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.

മോഹൻലാൽ എന്റെ ആത്മീയ ​ഗുരുവാണെന്നല്ല ഞാൻ പറ‍ഞ്ഞത്. ലാലേട്ടൻ ​ഗുരുസ്ഥാനത്തുള്ള ആളാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ വാർത്തകൾ എത്തിയപ്പോൾ നേരേ വിപരീതമായി എന്നും ലന പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് എനിക്ക് പ്രാന്താണെന്ന് പറഞ്ഞവർ ഈ വർഷം എന്നെ പ്രശംസിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

മറ്റുള്ളവർ എന്ത് പറയും എന്ന് അന്വേഷിച്ച് ഇറങ്ങുന്നിടത്താണ് പ്രശ്നം. മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ചിരുന്നാൽ നമ്മുടെ ജീവിതം അർത്ഥമില്ലാതാകുമെന്നും താരം പറയുന്നു. ട്രോളന്മാരോട് നന്ദിയെ പറയാനുള്ളു. ട്രോളുകൾ ജനകീയമായത് കൊണ്ട് മാത്രമാണ് ഈ ബുക്ക് ചർച്ചയായി മാറിയതെന്നും ലെന പറയുന്നു.

വീഡിയോ പൂർണരൂപം:-

ട്രോളുകളാണ് ആ ബുക്കിനെ വിജയിപ്പിച്ചത്; പുസ്തകത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലന | Lena
Exit mobile version