തിരുവനന്തപുരം:കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞു വീണുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസീയർ തസ്തികയിൽ നിയമനം നൽകി. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് താക്കോൽ കൈമാറുകയും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം മകന് ജോലി നൽകുമെന്ന വാഗ്ദാനവും സർക്കാർ നിറവേറ്റിയിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജ് അപകടം ; ബിന്ദുവിൻ്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു
