കൊച്ചി: ധൈര്യവും , സത്യസന്ധതയും , നിസ്വാർത്ഥ സേവനവും, ധാർമ്മിക ശക്തിയും സമന്വയിപ്പിച്ച് കൊച്ചി നഗരത്തിൽ സിക്ക് സമുദായം 556 മത് ഗുരു നാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി നഗര സങ്കീർത്തനം നടത്തി . രാവിലെ 7 മണിയോടെ സ്ത്രീ സമൂഹം കൈയിൽ ജലവുമേന്തി, ചൂലുമായി പ്രതീകാത്മകമായി വീഥികൾ ശുചീകരിച്ച് നടന്ന് പുഷ്പങ്ങൾ വിതറി. 1699 ൽ 10 മത് ഗുരുവായ ഗുരു ഗോവിന്ദ് സിംങ് തൻ്റെ 5 പ്രിയരായ ഭായി ദയാ സിങ്, ധർമ് സിങ്, ഹിമ്മത്ത് സിംങ് , മോഹകാം സിംങ് , സാഹിബ് സിങ് എന്നിവരെ അമ്യത സ്നാനം ചെയ്യിച്ച് ധാർമിക അധ്യാത്മിക കേന്ദ്രമായ ഖൽസയുടെ ചുമതല ഏൽപ്പിച്ചു.

പഞ്ച പ്യാരെ ( അഞ്ച് പ്രിയപ്പെട്ടവർ ) മാരായ ഇവർക്ക് സിക്ക് സമുദായത്തിൽ പ്രധാനപ്പെട്ട സ്ഥാനം കൽപ്പിച്ചു നൽകിയിട്ടുണ്ട്. ഇതിൻ്റെ പ്രതീകമായി കൊച്ചിയിൽ നടന്ന നഗര സങ്കീർത്തനത്തിൽ പഞ്ച പ്യാരെമാരെ മാരുടെ സങ്കൽപ്പത്തിൽ അമൻദീപ് സിംങ് , അമൃക് സിംങ് , സത്പാൽ സിംങ് , ജംഗ് ജീത് സിംങ് , സന്ദീപ് സിംങ് എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഗുരു ഗ്രന്ഥ സാഹിബുമായി പ്രാർത്ഥനകളോടെ നഗര സങ്കീർത്തനവും , നഗരത്തിൽ സൗജന്യ ഭക്ഷണവും നൽകി. ഗുരുദ്വാര സിംങ് സഭ കൊച്ചി ഭാരവാഹികളായ അവതാർ സിംങ് , ജഗ്ജിത് സിംങ് , ബൽജീത്ത് സിംങ് , ദീപക്ക് വഞ്ചാനി, അ രവീന്ദ്രർ കൗർ, വീരു കൗർ, റാണി സേഥി , എന്നിവർ നേതൃത്വം നൽകി. നവംബർ 5 ബുധനാഴ്ച്ചയാണ് ഗുരു നാനാക്ക് ജയന്തി.

Leave feedback about this