13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് ആശംസ
നേർന്ന് ജോജു ജോർജ്
- കൊച്ചി ലുലുമാൾ വാർഷികാഘോഷം സമാപിച്ചു
കൊച്ചി: 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിന് താരപ്പകിട്ടേറിയ ആഘോഷം. വാർഷികാഘോഷ പരിപാടികൾ നടൻ ജോജു ജോർജ് ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ ഭീമൻ രഘു, ടിനി ടോം, കൈലാഷ് , നടി സരയു മോഹൻ എന്നിവർ മുഖ്യാതിഥികളായി. കേരളത്തിന്റെ ഷോപ്പിങ്ങ് അനുഭവം മാറ്റിയെഴുതിയ ലുലുവിന് എല്ലാ ആശംസയും നടൻ ജോജു ജോർജ് നേർന്നു. ലുലു എന്നും തനിക്ക് കുടുംബം പോലെയാണെന്നും യൂസഫലിക്കയുടെ പ്രയത്നം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ട് പാടി സദസിനെ പൊട്ടിച്ചിരിപ്പിച്ച് ഭീമൻ രഘുവും ആഘോഷരാവിന്റെ മാറ്റ് കൂട്ടി.

പടം അടിക്കുറിപ്പ്:
(കൊച്ചി ലുലുമാളിന്റെ വാർഷികാഘോഷം നടൻ ജോജു ജോർജ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു. സിനിമാ താരങ്ങളായ ഭീമൻ രഘു,ടിനി, ടോം, കൈലാഷ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്, റീജണൽ ഡയറകടർ സുധീഷ് ചെരിയിൽ, എച്ച്.ആർ ഹെഡ് അനൂപ് മജീദ് എന്നിവർ സമീപം.)
വാർഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ എം.എ നിഷാദ്, മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എച്ച്.ആർ ഹെഡ് അനൂപ് മജീദ് ,കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സംഗീതജ്ഞൻ വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി.


Leave feedback about this