loginkerala breaking-news 75 ലക്ഷം രൂപയുടെ ടൗൺഹാൾ നവീകരണം ടെണ്ടർ ഇല്ലാതെ – അഴിമതിയെന്ന് പ്രതിപക്ഷം
breaking-news Kerala

75 ലക്ഷം രൂപയുടെ ടൗൺഹാൾ നവീകരണം ടെണ്ടർ ഇല്ലാതെ – അഴിമതിയെന്ന് പ്രതിപക്ഷം

എറണാകുളം: ടൗൺഹാൾ നവീകരണം ജനകീയ ആസൂത്രണ പദ്ധതിയിൽ ടെൻഡർ ക്ഷണിക്കാതെ കരാറുകാരെ ഏൽപ്പിച്ചതിൽ മേയറിന്റെ അഴിമതിയെന്ന് പ്രതിപക്ഷം. പ്രോജക്ട് നമ്പർ എസ് .ഒ .349/ 25ൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തീകരിക്കുമ്പോൾ നിർവഹണ ഏജൻസിയെ ടെൻഡർ ചെയ്യാതെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സുതാര്യമായ ടെൻഡർ നടപടികളിലൂടെ വേണം ഏജൻസികളെ തിരഞ്ഞെടുക്കേണ്ടത് എന്ന് ഗവൺമെന്റ് ഉത്തരവ് നിലനിൽക്കുകയാണ് ടെൻഡർ ചെയ്യാതെ ലക്ഷങ്ങളുടെ പ്രവർത്തി ഏകപക്ഷീയമായി അക്രഡിയേറ്റഡ് ഏജൻസിക്ക് നൽകിയിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മത്സര സ്വഭാവമുള്ള ടെൻഡർ വിളിച്ചിരുന്നെങ്കിൽ നഗരസഭയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമായിരുന്നു, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രവർത്തികൾ ടെൻഡർ ചെയ്യാതെ ഏകപക്ഷീയമായി നൽകുന്നത് അഴിമതി ആണെന്നും കോടികളുടെ വർക്കുകൾ ആണ് ഇനിയും ടൗൺഹാൾ നവീകരണവുമായി ബന്ധപ്പെട്ടുള്ളതെന്നും 25 ലക്ഷം രൂപയിൽ ആരംഭിച്ച വർക്കുകൾ ഇപ്പോൾ രണ്ടരക്കോടി എസ്റ്റിമേറ്റിൽ ആണ് നിൽക്കുന്നതും പ്രതിപക്ഷം കുറ്റപ്പെടുത്തി. ടെൻഡർ ചെയ്യാതെ ഏകപക്ഷീയമായ അക്രഡിയേറ്റഡ് ഏജൻസികളെ ഏൽപ്പിക്കുന്നത് മേയർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ആന്റണി കൂരിത്തറ പാർലമെന്റ് പാർട്ടി സെക്രട്ടറി എം ജി അരിസ്റ്റോട്ടിലും ആരോപിച്ചു.

Exit mobile version