തിരുവനന്തപുരം:മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനം നടത്തുന്ന മുപ്പത്തിമൂന്നാമത് മലങ്കര കാത്തലിക് ബൈബിൾ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ പട്ടം, സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രൽ ഗ്രൗണ്ടിൽ നടക്കുന്നു. കൺവെൻഷൻ 12 ന് സമാപിക്കും.
5.30 ന് സന്ധ്യ പ്രാർത്ഥനയും തുടർന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.റവ. ഫാ.ഡാനിയേൽ പൂവണ്ണത്തിൽ കൺവെൻഷന് നേതൃത്വം നൽകും.
11ന് വൈകീട്ട് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നിയുക്ത സഹായ മെത്രാൻ മോൺ. ജോൺ കുറ്റിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.സമാപനദിവസമായ 12ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ക്രിസ്തുദാസ് സമാപന സന്ദേശം നൽകും.തിരുവനന്തപുരം വൈദിക ജില്ലാ സമിതിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്.

Leave feedback about this