loginkerala breaking-news കേരളം എൻഡിഎയ്‌ക്കൊപ്പം, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ അതൃപ്‌തി
breaking-news India

കേരളം എൻഡിഎയ്‌ക്കൊപ്പം, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ അതൃപ്‌തി

തിരുവനന്തപുരം: കേരളത്തിൽ ജനങ്ങളുടെ മനോഭാവം എൻഡിഎയ്‌ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി എക്‌സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. തൃശൂരിലും പാലക്കാട്ടും നടക്കുന്ന പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും.

പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിറങ്ങുന്ന മോദി ഉച്ചയ്‌ക്ക് 1.30ന് കോട്ടമൈതാനത്ത് എൻ.ഡി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തൃശൂരിലേക്ക് പോകും. വൈ​കി​ട്ട് 4.30​ന് ​തൃശൂർ സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​റോ​ഡ് ​ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​പ​രി​സ​രം​ ​മു​ത​ൽ​ ​ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോം​ ​വ​രെ​യു​ള്ള​ 900​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ലാ​ണ് ​റോ​ഡ് ​ഷോ. വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തും.

Exit mobile version