loginkerala Kerala കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് അപകടം :പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു
Kerala

കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് അപകടം :പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് :വീടിന്റെ ഒന്നാം നിലയിലേക്കുള്ള കൈവരിയില്ലാത്ത കോൺക്രീറ്റ് കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. ഉള്ളിയേരി സ്വദേശി മാമ്പൊയിൽ അസ്‌മയാണ് (45) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ അസ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വീടിന്റ മുകളിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് കോണിയിറങ്ങുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നു.

ആദ്യം മൊടക്കല്ലൂർ മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭർത്താവ് നൊരമ്പാട്ട് കബീർ. മക്കൾ-നൂർബിന, മുഹമ്മദ്നിയാസ്, അമ്നാഫാത്തിമ. കഴിഞ്ഞ ശനിയാഴ്‌ചയാണ് അപകടമുണ്ടായത്.

WhatsAppFacebookEmailX

Previous Post

Exit mobile version