ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ബി ആർ ഡി മെഡിക്കൽ കോളേജ് ഹോസ്റ്റൽ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി രണ്ട് വയസ്സുള്ള അഭിഷോ പി ജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോൾ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഒരു വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. സംഭവത്തിൽ ഗുൽറിഹ പൊലീസ് അന്വേഷണം ആരംഭിച്ചു
Leave feedback about this