തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും പ്രതിചേർക്കും. കട്ടിളപ്പാളി കേസിലെ സമാന ഗൂഢാലോചനയും ഒത്താശയും ദ്വാരപാലക ശില്‍പപാളി കേസിലും തന്ത്രി നടത്തിയെന്നാണ് എസ്.ഐടി കണ്ടെത്തൽ.
പാളികള്‍ പുറത്തുകൊണ്ടുപോയത് തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദ്വാരപാലക ശില്‍പ കേസില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടുക.
