loginkerala entertainment കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം; നടപടിക്കൊരുങ്ങി വനം വകുപ്പ്
entertainment

കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം; നടപടിക്കൊരുങ്ങി വനം വകുപ്പ്

മൈസൂരു: കാന്താര ചാപ്റ്റർ -1 സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിൽ സ്ഫോടനം നടത്തിയെന്ന പരാതിയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഹാസൻ ജില്ലയിലെ സക്ലേഷ്‌പുരത്തിനടുത്തുള്ള ഗവി ബേട്ട വനത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ചിത്രീകരണത്തിനിടെ കാട്ടിൽ ഒട്ടേറെത്തവണ സ്ഫോടനം നടത്തിയെന്നാണ് പ്രദേശവാസികൾ തദ്ദേശ സ്ഥാപനാധികൃതർക്ക് നൽകിയ പരാതി. പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വനംവകുപ്പ് മന്ത്രി ഈശ്വർ ബി. കാന്തരെ അറിയിച്ചു. സ്ഫോടനം നടത്തിയെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കും.കാട്ടിൽ സ്ഫോടനം നടത്തുന്നത് നിയമവിരുദ്ധമാണ്. പക്ഷി -മൃഗാദികൾക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version