breaking-news

സ്റ്റേഡിയത്തിലെ തകരാറുകൾക്കിടയിലും ഇന്നലെ നടന്നത് ആവേശപ്പോരാട്ടം; പുൽത്തകിടി പരിപാലിക്കാൻ ബ്ലാസ്റ്റേഴ്സിന് ലക്ഷങ്ങൾ ചിലവാക്കണം

സ്വന്തം ലേഖകൻ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ തകരാറുകൾക്കിടയിലും ഇന്നലെ നടന്നത് ആവേശപ്പോരാട്ടമായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് – ഒഡിഷാ മത്സരത്തിൽ അഞ്ച് ​ഗോളുകൾ സമ്മാനിച്ച ത്രില്ലിങ് മത്സരത്തിൽ കേരളാ ബ്ളാസ്റ്റേഴ്സിന് ആവേശ്വോജ്വല വിജയമായിരുന്നു സമ്മാനിച്ചത്. ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ​ഗുരുതര കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇന്നലെ മത്സരം നടന്ന ടർഫിലെ പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലായിരുന്നു. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ ​ഗുരുതര കേടുപാടുകളും ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരുന്നു. വിവാദമായ മൃദം​ഗനാഥം നൃത്തപരിപാടി നടത്തിയതിന് ശേഷമാണ് ടർഫ് അലങ്കോലമായത്. കായിക പരിപാടികൾ മാത്രം നടക്കേണ്ട സ്ഥലത്ത് കുത്തിനിറച്ച് ആളെ കയറ്റിയതും വാഹനങ്ങൾ ഉള്ളിൽ പ്രവേശിപ്പിച്ചതും ടർഫിനേയും മത്സരത്തേയും ബാധിക്കുമെന്ന് ബ്ളാസ്റ്റേഴ്സും ആശങ്ക പങ്കുവച്ചിരുന്നു.,

പൊലീസ് ഇടപെട്ടതോടെയാണ് വിവാ​ദമായ നൃത്തപരിപാടിയുടെ സ്റ്റേജ് ടർഫിൽ നിന്ന് മാറ്റാൻ പോലും കഴിഞ്ഞ ദിവസം തയ്യാറായത്. അത് മാത്രമല്ല നൃത്തപരിപാടിയിൽ പങ്കെടുത്ത ദിവ്യ ഉണ്ണി അടക്കമുള്ള സിനിമ താരങ്ങൾക്ക് വിശ്രമിക്കാനായി സ്റ്റേഡിയത്തിന് അകത്തേക്ക് ക്യാരവാനും കയറ്റിയിരുന്നു. ടർഫിൽ നിന്ന് ക്യാരവാൻ കഴിഞ്ഞ ദിവസമാണ് പൊലീസ് മാറ്റിയത്. പുൽത്തകിടി പരിപാലിക്കുക എന്നത് ലക്ഷങ്ങൾ മുതൽ മുടക്കുള്ള പരിപാടിയാണ്. എന്നാൽ ക്രമതീതമായി നർത്തകെ തള്ളിക്കയറ്റിയത് വഴി പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലുമായി സംഘാകരുടെ വാഹനങ്ങൾ അടക്കം പുൽത്തകിടിയിലേക്ക് കയറ്റിയതാണ് ടർഫ് നശിക്കാൻ കാരണമായത്. നശിച്ച പുൽത്തകിടി ഇനി പഴയ പടിയാക്കണമെങ്കിൽ പണം ഏറെ ചിലവാക്കേണ്ട അവസ്ഥയുമുണ്ടെന്ന് ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് കണക്കുകൂട്ടൽ.

11,600 ലധികം നർത്തകരെ കുത്തിനിറച്ച് പരിപാടി നടത്തിയപ്പോഴും പ്ലേ ഏരിയ ഒഴിവാക്കുമെന്ന് സംഘാടകർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ മൃ​​ദം​ഗവിഷൻ ഈ ഉറപ്പുകൾ ലംഘിച്ചു. സബ് നൽകിയ കരാർ കമ്പനി ഒരു മാനദണ്ഡമോ സുരക്ഷാ ക്രമീകരണമോ പോലും പാലിച്ചിരുന്നില്ല. ഇതാണ് കൂടുതൽ പ്രതിഷേധത്തിലേക്ക് വഴി തെളിച്ചത്. സ്റ്റേജിൽ അനധികൃതമായി പന്തൽ നാട കെട്ടി. ടർഫിലേക്ക് വാഹനങ്ങൾ കയറ്റി ടർഫ് അലങ്കോലപ്പെടുത്തി. അനുമതിയില്ലാതെ ക്രമാതീതമായി ആളുകളെ കുത്തിനിറച്ചു തുടങ്ങിയ ആരോപണങ്ങളെല്ലാം നിലനിൽക്കുകയാണ്. കായിക പരിപാടികൾ നടക്കുന്ന സ്റ്റേഡിയത്തിൽ കായികേതര പരിപാടികൾ നടത്തരുതെന്നാണ് ബ്ലാസ്റ്റേഴ്സ് പരാതി ഉന്നയിച്ചത്. പുൽത്തകിടി പൂർണ സജ്ജമാക്കുന്നതിന് ബ്ളാസ്റ്റേഴ്സ് ടീം രാപകൽ പണിപ്പെടുകയും ചെയ്തിരുന്നു ഇതിന് ശേഷമാണ് ഇന്നലെ മത്സരത്തിന് ഇറങ്ങിയത്.. പുൽത്തകിടി പരിപാലനത്തിന്റെ ഉത്തരവാദിത്തം ബ്ളാസ്റ്റേഴ്സിനാണെന്നാണ് വിവാദത്തിൽ ജി.സിഡി.എയുടെ മറുപടി. കസേരകളും പുൽത്തകിടികളും പരിപാലിക്കുന്നതിനുള്ള കരാർ ബ്ളാസ്റ്റേഴ്സിനാണെന്നും ജി.സി.ഡി,എ വാദിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video