കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തും. വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
രാവിലെ എട്ടരയോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Leave feedback about this