കണ്ണൂര്‍: കീഴ്പ്പള്ളി ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി പിടിച്ചെന്ന് സംശയം. ചതിരൂര്‍ സ്വദേശി ബിനോയിയുടെ ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെ ആണ് കാണാതായത്.
കടുവയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അടുത്തിടെ പ്രദേശത്ത് കടുവയുടേതെന്ന് കരുതുന്ന മുരളിച്ച കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.