loginkerala career പത്താം ക്ലാസ് യോ​ഗ്യത മതി; ദക്ഷണ റെയിൽവേയിൽ നിരവധി തൊഴിൽ അവസരങ്ങൾ
career Kerala

പത്താം ക്ലാസ് യോ​ഗ്യത മതി; ദക്ഷണ റെയിൽവേയിൽ നിരവധി തൊഴിൽ അവസരങ്ങൾ

ചെന്നൈ ∙ സതേൺ റെയിൽവേയിൽ 3518 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ. വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരം, പാലക്കാട്, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര എന്നീ ഡിവിഷനുകളിലാണ് അവസരം. 10ാം ക്ലാസ്, 12ാം ക്ലാസ്, ഐ.ടി.ഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഒന്ന് മുതൽ രണ്ട് വർഷം വരംയാണ് പരിശിലന സമയം. ഫ്രഷർ വിഭാ​ഗത്തിലേക്ക് ഫിറ്റർ, പെയിന്റർ, വെൽഡർ എന്നീ ഒഴിവുകളാണുള്ളത്. പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെ പാസായവർക്കാണ് യോഗ്യത. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ വിഭാ​ഗത്തിലേക്ക് റേഡിയോളജി, പതോളജി, കാർഡിയോളജി തുടങ്ങിയ മേഖലകളിലാണ് ഒഴിവുള്ളത്. പ്ലസ്ടുവിൽ 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പാസായിരിക്കണം. 15 മുതൽ 22 വയസ്സ് വരെയാണ് പ്രായപരിധി. 6000 രൂപയാണ് സ്റ്റൈപന്റ്.

എക്സ്- ഐടിഐ വിഭാ​ഗത്തിൽ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, കാർപെന്റർ, പെയിന്റർ, വെൽഡർ (ജി & ഇ), വയർമാൻ, അഡ്വാൻസ് വെൽഡർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), മെക്കാനിക് റഫ്രിജറേഷൻ ആൻ‍ഡ് എസി, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, സിഒപിഎ/പിഎഎസ്എസ്എ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപ്രന്റീസ്ഷിപ്പ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസിൽ 50 ശതമാനം മാർക്കും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്‌സിവിടി അംഗീകൃത ഐടിഐ കോഴ്സുമാണ് യോ​ഗ്യത. 15 മുതൽ 24 വയസ്സ് വരെയാണ് അപേക്ഷകർക്കുള്ള പ്രായപരിധി. സ്റ്റൈപെന്റായി 7000 രൂപയാണ് ലഭിക്കുക.

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് വിഭാ​ഗത്തിൽ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/എസ്‌സിവിടി അംഗീകൃത ഐടിഐ കോഴ്സും ∙സെക്രട്ടേറിയൽ അസിസ്റ്റന്റ് ആൻഡ് സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്)ന് പ്ലസ്ടുവും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി/ എസ്‌സിവിടി അംഗീകൃത ഐടിഐ കോഴ്സുമാണ് യോ​ഗ്യതയായി പരി​ഗണിക്കുക.

സെപ്റ്റംബർ 25ന് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ അപേക്ഷകൾക്കുള്ള കൂടുതൽ വിവരങ്ങൾക്ക് സതേൺ റെയിൽവേയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.sr.indianrailways.gov.in സന്ദർശിക്കുക.

Exit mobile version