loginkerala breaking-news ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു
breaking-news World

ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിക്കാ​ഗോയിൽ വച്ചാണ് മരണം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്.

നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവൽ. നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്.

1970 ഏപ്രിൽ 11നു കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. ഏപ്രിൽ 17ന് പേടകം പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയായിരുന്നു.

Exit mobile version