breaking-news Kerala

തിരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ജെൻസി വോട്ട് പാട്ട്; ലുലുമാളിൽ പാട്ടിന് ചുവടുവച്ച് കലക്ടർ ജി പ്രിയങ്ക ഐ.എ.എസ്

കൊച്ചി :പുതു തലമുറയെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനും തിര‍ഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുവാനും ലക്ഷ്യമിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അണിയിച്ചൊരുക്കിയ റാപ്പ് ​ഗാനമായ ജെൻ-സി വോട്ട് പാട്ടിന് ചുവടുവച്ച് എറണാകുളം ജില്ല കലക്ടർ ജി പ്രിയങ്ക ഐ.എ.എസ്. കൊച്ചി ലുലുമാളിൽ നടത്തിയ സ്ക്രീനിങ്ങിലാണ് ജെൻസി റാപ്പ് പാട്ടിനൊപ്പം കലക്ടറും ചുവടുവച്ചത്.

പൊതു തിര‍ഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും എത്രത്തോളം പൗരധർമ്മത്തിൽ ഉൾപ്പെട്ടിരിക്കണമെന്നും കലക്ടർ പ്രസം​ഗത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് റാപ്പ് ഗാനം ഒരുക്കിയത്. ടിനി ടോമും കൈലാഷും ചേർന്നാണ് വിഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

സയനോര, തിരുമാലി, എസ്ടീ എന്നിവർ ചേർന്നാണ് ആൽബത്തിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഗോള് മതി കളി മാറി മറിയാൻ, ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ’ എന്ന ഹൂക്ക് ലൈനിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സം​ഗീതജ്ഞൻ ജോർജ് പീറ്ററാണ് റാപ്പ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്.

പടം- അടിക്കുറിപ്പ് :

കൊച്ചി ലുലുമാളിൽ നടത്തിയ ജെൻസി പാട്ടിന്റെ സ്ക്രീനിങ്ങിൽ ചുവടുവയ്ക്കുന്ന എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്ക ഐ.എ.എസ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video