loginkerala breaking-news ‌വടക്കൻ ജപ്പാനിൽ വൻ ഭൂചലനം;. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പും
breaking-news World

‌വടക്കൻ ജപ്പാനിൽ വൻ ഭൂചലനം;. റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പും

ടോക്യോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.

‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടനടി സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. സുനാമി തിരമാലകൾ കാരണം നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിതമായ ഇടം വിട്ടു പോകരുതെന്നും’ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version