*അരിശുംമൂട്ടിൽ അപ്പുക്കുട്ടനും കുമ്പിടിയും, ഹാസ്യത്തിന്റെ തമ്പുരാന് ഇന്ന് 75ാം പിറന്നാൾ; മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതീ ശ്രികുമാറിന് ആശംസനേർന്ന് മലയാളികൾ
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്‍. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്‍ഷം മുന്‍പ് നടന്ന അപകടത്തിനുശേഷം അപൂര്‍വമായി മാത്രമേ ജഗതി ശ്രീകുമാര്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.ഗതി ശ്രകുമാറിന്റെ ജന്മനക്ഷത്രം തൃക്കേട്ടയാണ്. പിറന്നാളിനോട് അനുബന്ധിച്ച് കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും എന്നാണ് സൂചന.
അഭിനയത്തിന്റെ ഓരോ അണുവിലും നവരസങ്ങള്‍ ഒരേപോലെ സന്നിവേശിപ്പിച്ച അത്ഭുതമാണ് ജഗതി ശ്രീകുമാര്‍. ജഗതിയെപ്പോലെ അപാര നിരീക്ഷണ പാടവവും അസാധാരണ പ്രതിഭയും ഒത്തുചേര്‍ന്ന മറ്റൊരു താരം മലയാളത്തിലില്ല. അപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ തുടരുന്ന ജഗതി ശ്രീകുമാറിന് ഇനിയും ഒരുപാട് പിറന്നാളുകൾ ആയുരാരോഗ്യസൗഖ്യത്തോടെ ആഘോഷിക്കാൻ ആകട്ടെ എന്നാണ് എല്ലാ മലയാളികളും പ്രാർത്ഥിക്കുന്നത്. മലയാളികളെ സംബന്ധിച്ച് വെറുമൊരു നടനല്ല ജഗതി ശ്രീകുമാർ. ഒരു കാലത്തിന്റെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച മാറിവരുന്ന ഓരോ തലമുറയെയും ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടൻ. 1500ലധികം സിനിമകളിൽ അഭിനയിച്ച ഗിന്നസ് ബുക്കിൽ വരെ ഇടംപിടിച്ച മലയാളത്തിന്റെ അതുല്യപ്രതിഭ. ജഗദീഷ് കുമാറിന്റെ പല സിനിമകളും ഡയലോഗുകളും ഇന്നും മലയാളിക്ക് കാണാപ്പാഠമാണ്.
നിത്യ ജീവിതത്തിൽ ഇന്നും നാം പല ഡയലോഗുകളും ഉപയോഗിക്കാറുണ്ട്.കിലുക്കത്തിലെ നിശ്ചൽ കുമാർ യോദ്ധയിലെ അരശുമൂട് അപ്പുക്കുട്ടൻ നന്ദനത്തിലെ കുമ്പിടി മീശമാധവനിലെ കൃഷ്ണവിലാസം ഭഗീരതൻപിള്ള എന്നിവയെല്ലാം ജഗതി വ്യത്യസ്തമാക്കിയ കഥാപാത്രങ്ങളാണ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയിലെ സർദാർ കൃഷ്ണക്കുറുപ്പും, സുഖമോ ദേവിയിലെ വിനോദും തുടങ്ങി ജഗതിയുടെ കഥാപാത്ര സൃഷ്ടികളിൽ മലയാളികൾക്ക് മുന്നിലേക്ക് എത്തിയത് അഭിനയത്തിന്റെ സർഗ വൈഭവങ്ങളായിരുന്നു.
