ദുബായ്: യു.എ.ഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിങ്കളാഴ്ച രാത്രി ദുബായിലെ വീട്ടിൽ അരുൺ തനിച്ചായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും അരുണിന് ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. അരുണിന് ഭാര്യയും 15ഉം 12ഉം വയസ്സുള്ള മക്കളുമുണ്ട്. അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കേരളത്തിലാണ്. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
കമ്പനിയുടെ യുഎഇ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അരുൺ സ്ഥാപനത്തിന്റെ പ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിരുന്നു. അരുണിനോടുള്ള ആദരസൂചകമായി സ്കൈ ജ്വല്ലറിയുടെ കേരളത്തിലെ ഔട്ട്ലെറ്റുകൾ ചൊവ്വാഴ്ച അടച്ചിട്ടു. അരുണിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസം ദുബായിലെ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
Leave feedback about this