loginkerala breaking-news സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു; ഡോ​ക്കി​ങ് ജനുവരി 7ന്
breaking-news Technology World

സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു; ഡോ​ക്കി​ങ് ജനുവരി 7ന്

ശ്രീ​ഹ​രി​ക്കോ​ട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രം വിജജയകരമായി വിക്ഷേപിച്ച സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി ഐ.എസ്.ആർ.ഒ. സ്​​പേ​സ് ഡോ​ക്കി​ങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ സ്പേസ് സ്റ്റേഷനിൽ പോകാനും മനുഷ്യനെ കൊണ്ടു പോകാനും മനുഷ്യനെ കൊണ്ടു പോകുന്ന വാഹനങ്ങളെ സ്പേസ് സ്റ്റേഷനുമായി ഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പല ഭാഗങ്ങളായി വിക്ഷേപിക്കുന്ന സ്പേസ് സ്റ്റേഷനെ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യി ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് ഇന്നലെയാണ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വ​ഹി​ച്ച് പി.​എ​സ്.​എ​ല്‍.​വി സി60 ​റോ​ക്ക​റ്റാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​ക്ക് പ​റ​ന്നു​യ​ർ​ന്ന​ത്.

Exit mobile version