ഇസ്‌ലാമാബാദ്∙ യുഎസ്-ഇറാൻ വെടിനിർത്തലിനിടെ ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു.
ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ‘‘ഇസ്രയേൽ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ. രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാൻസർ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’’–ഖ്വാജ ആസിഫ് പറഞ്ഞു.

Leave feedback about this