loginkerala breaking-news ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ഇ​റ​ക്കു​മ​തി തീ​രു​വ പ​കു​തി​യോ​ളം കു​റ​യും
breaking-news Kerala

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്; ഇ​റ​ക്കു​മ​തി തീ​രു​വ പ​കു​തി​യോ​ളം കു​റ​യും

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന നി​കു​തി​യി​ൽ വ​ൻ കു​റ​വു​ണ്ടാ​കും.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തു​ന്ന 50 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി. വ​സ്ത്ര​ങ്ങ​ൾ , പാ​ദ​ര​ക്ഷ​ക​ൾ, ലെ​ത​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, റ​ബ്ബ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഇ​ത് വ​ലി​യ ഉ​ത്തേ​ജ​നം ന​ൽ​കും.

അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ബ​ദാം, വാ​ൾ​ന​ട്ട്, സം​സ്ക​രി​ച്ച പ​ഴ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഇ​ന്ത്യ​യും കു​റ​യ്ക്കും. എ​ന്നാ​ൽ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന സെ​ൻ​സി​റ്റീ​വ് ഉ​ത് പ്പ​ന്ന​ങ്ങ​ളെ​യും ഡ​യ​റി മേ​ഖ​ല​യെ​യും ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഊ​ർ​ജ്ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 500 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വാ​ങ്ങാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഊ​ർ​ജ്ജം വാ​ങ്ങാ​നും ധാ​ര​ണ​യു​ണ്ട്.

ജെ​ന​റി​ക് മ​രു​ന്നു​ക​ൾ, ര​ത്ന​ങ്ങ​ൾ, വ​ജ്രം എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക നി​കു​തി​ക​ൾ പി​ൻ​വ​ലി​ക്കും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​നി​ന്നി​രു​ന്ന വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്. ‘മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​നും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നും ഈ ​ക​രാ​ർ വ​ഴി​യൊ​രു​ക്കും. നി​കു​തി ഭാ​രം കു​റ​യു​ന്ന​ത് ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Exit mobile version