loginkerala breaking-news ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് : തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം
breaking-news Kerala

ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് : തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തി നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചുകളോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 11.00 മണി വരെ കഴക്കൂട്ടം -കാര്യവട്ടം ഭാഗത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.മത്സരം കാണാനായി വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് സമീപത്തുളള ഗ്രൌണ്ടുകൾ, കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൌണ്ട് , കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCP,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

കഴക്കൂട്ടം-കാര്യവട്ടം റോഡിലും ,അമ്പലത്തിൻകര -കുമിഴിക്കര,സ്റ്റേഡിയം ഗേറ്റ് 4-കുരിശടി -കാര്യവട്ടം ( സ്റ്റേഡിയത്തിന് ചുറ്റുമുളള ) റോഡിന്റെ ഇരു വശങ്ങളിലും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ല.ഗതാഗതതിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതും ആറ്റിങ്ങൽ ഭാഗത്ത് നിന്നും ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും തിരിഞ്ഞ് ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകേണ്ടതാണ്.

തിരുവനന്തപുരത്ത് ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പേട്ട,ചാക്ക വഴിയും ഉളളൂർ- ആക്കുളം -കുഴിവിള വഴിയും ബൈപ്പാസിലെത്തി പോകേണ്ടതാണ്.പൊതുജനങ്ങൾ വാഹനങ്ങൾ നിർദ്ദേശിച്ചിട്ടുളള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.

Exit mobile version