loginkerala breaking-news ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി
breaking-news Kerala

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേന്‍ ഫയല്‍ ചെയ്യാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടി. പുതിയ ഇന്‍കം ടാക്‌സ് നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ആദായനികുതി ലഘൂകരിക്കുമെന്നും നികുതി നടപടികള്‍ ലളിതമാക്കുമെന്നും പറഞ്ഞു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമായിരിക്കും ശിക്ഷ. വരുമാനം തെറ്റിച്ചുകാണിച്ചാല്‍ 100 ശതമാനമായിരിക്കും പിഴ വരിക. വാഹനാപകട നഷ്ടപരിഹാരത്തിന് നികുതിയില്ല.

ഡാറ്റാ സെന്റര്‍ കമ്പനികള്‍ക്ക് 2047 വരെ നികുതിയിളവ് നല്‍കി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ക്ലൗഡ് സേവനം നല്‍കുന്ന കമ്പനികള്‍ക്കും 2047 വരെ നികുതി ഇളവ് നല്‍കും. വിദേശത്തേക്ക് പണം അയയ്ക്കാനുള്ള നികുതിയും കുറച്ചു.

Exit mobile version