തൃശൂർ: റോഡിന് കമ്മീഷ്ണറുടെ പേരിട്ട് നാട്ടുകാർ. തൃശൂരിൽ പൊലീസിനെ പ്രകീർത്തിച്ച് കമ്മീഷ്ണറുടെ പേരിൽ റോഡിന് പേരിട്ട് നാട്ടുകാർ. കമ്മീഷണർ ഇളങ്കോയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു. അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചത് കൊണ്ടാണ് പൊലീസ് ബോർഡ് എടുത്ത് മാറ്റിയത്.
കഴിഞ്ഞ ദിവസം സ്ഥലത്ത് പൊലീസും ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിലാണ് കമ്മീഷണറുടെ പേരിൽ ബോർഡ് വച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് തൃശൂർ നെല്ലങ്കരയിൽ ഇളങ്കോ നഗർ എന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപ്പറേഷന്റെയോ പൊലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.