breaking-news Kerala

ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡി.സി.സി പ്രസിഡന്റ്

ഇടുക്കി: ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. ശശി തരൂരിനൊപ്പം സെൽഫി പകർത്താൻ യുവാവ് ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നു. കുമിളിയിൽ നടന്ന പരിപാടിക്കിടയിലാണ് കയ്യേറ്റം നടന്നത്. പീരുമേട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിൽ തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ ശശി തരൂർ എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്. ചോദ്യം ചെയ്ത മറ്റ് പ്രവർത്തകരോടും ഡി.സി.സി പ്രസിഡന്റ് ക്ഷോഭിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video