loginkerala breaking-news ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല: ചാണ്ടി ഉമ്മൻ
breaking-news Kerala Politics

ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല: ചാണ്ടി ഉമ്മൻ

കൊല്ലം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സോളാർ കേസ് വീണ്ടും ചർച്ചയാകുകയാണെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം.

സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ചാണ്ടി ഉമ്മൻ ആരോപണങ്ങൾ ഉന്നയിച്ചത്.

എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു. എന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും അപ്പൻ സ്നേഹിച്ചത്. ഗണേഷ്കുമാറിന്റെ അമ്മയെ ഞാൻ ആന്റി എന്നാണ് വിളിച്ചിരുന്നത്. എന്നിട്ടും മന്ത്രി ഗണേഷ്കുമാർ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Exit mobile version