loginkerala breaking-news ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം ചൊവ്വാഴ്ച
breaking-news Kerala

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം ചൊവ്വാഴ്ച

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം വോ​ട്ടെ​ണ്ണ​ലി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​യ മേ​യ് 5, ചൊ​വാ​ഴ്ച രാ​വി​ലെ 11 ന് ​കൂ​ടാ​ൻ ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം നേ​രി​ട്ടാ​ണോ ഓ​ൺ​ലൈ​നാ​ണോ​യെ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​നം.

മ​ല​പ്പു​റം പാ​ങ്ങ് ഗ​വ: യു.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​വ​രു​ടെ ചി​ല കു​ടും​ബാം​ഗ​ങ്ങ​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ച്ച
വാ​ൽ​പ്പാ​റ ദു​ര​ന്ത​ത്തി​ൽ സ​ഹാ​യ​ധ​നം അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ര​ണ​മ​ട​ഞ്ഞ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത അ​ഞ്ച് പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. മ​ര​ണ​പ്പെ​ട്ട മ​റ്റ് അ​ധ്യാ​പ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​ണ്ട്.

മ​ര​ണ​പ്പെ​ട്ട സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ നൗ​ഷാ​ദ് അ​ലി, പാ​ച​ക​ത്തൊ​ഴി​ലാ​ളി സാ​ജി​ദ, റു​ഖി​യ, ഷ​ക്കീ​ല, വി​ദ്യാ​ര്‍​ത്ഥി​യാ​യ മു​ഹ​മ്മ​ദ് ഹി​ഷാം എ​ന്നി​വ​രു​ടെ ബ​ന്ധു​ക​ൾ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക.

അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട അ​ധ്യാ​പി​ക​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷ​ഹാ​ദി​ന്‍, മ​റ്റൊ​രു അ​ധ്യാ​പി​ക​യു​ടെ മ​ക​ള്‍ മ​സ്നീ​ന്‍, വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് ഫാ​ഹി​സ് എ​ന്നി​വ​രു​ടെ ചി​കി​ത്സാ ചി​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​ള്ള​വ​ര്‍​ക്ക്, ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യ്ക്ക് പു​റ​മെ, ചി​കി​ത്സ​യ്ക്ക് തു​ക ചെ​ല​വാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ പ്ര​സ്തു​ത തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

Exit mobile version