തിരുവനന്തപുരം: നെടുമങ്ങാട് ട്രഷറിയില്‍ ഏഴ് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ട്രഷറിയില്‍ പെന്ഷന് വാങ്ങാനും മറ്റ് ഇടപാടുകള്‍ക്കുമായി വന്നവര്‍ക്കാണ് കുത്തേറ്റത്.
പരിക്കേറ്റവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ട്രഷറിക്ക് സമീപത്തെ റവന്യൂ ടവറില്‍ ഉണ്ടായിരുന്ന തേനീച്ചക്കൂടില്‍ പരുന്ത് വന്ന് തട്ടിയതോടെ ഇവ ഇളകുകയായിരുന്നു.