കൊച്ചി: മാനസികമായി ആശ്വാസം കിട്ടുന്നതാണ് ബോബി ചമ്മണ്ണൂരിന്റെ അറസ്റ്റെന്ന് പ്രതികരിച്ച് നടി ഹണി റോസ്. വളരെ മോശമായ മാനസികാവസ്ഥയിലൂടെയാണ് എന്റെ കുടുംബം കടന്ന് പോയത്. സഹികെട്ടപ്പോഴാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചത്.
അദ്ദഹത്തിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല പിന്തുണ ലഭിച്ചു. തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.പലതതവണ ബോബി ചെമ്മണ്ണൂരിനെ ഞാൻ വിലക്കി. അദ്ദേഹം എനിക്ക് പണമുണ്ട് നിയമം ഒന്നുമല്ല എന്ന തരത്തിലാണ് അദ്ദേഹം നടക്കുന്നത്. പലപ്പോഴും ഉദ്ഘാടനത്തിന് പോകുമ്പോൾ അദ്ദേഹം ഉള്ളത് ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഹണി റോസ് തുറന്നു പറയുന്നു. ഒരു പെൺകുട്ടിയോടോ, ആൺകുട്ടിയോടോ ഇത്തരത്തിൽ ആരും തന്നെ പ്രതികരിക്കല്ലെന്നും ഹണി റോസ് പ്രതികരിക്കുന്നത്.
ഹണി റോസ് വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് കല്ലുകടി. ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിൽ ഹണി റോസിനെ കുറിച്ച് ലൈംഗീകപരമായും അല്ലാതെയുമെല്ലാം അവഹേളനമാണ് നടത്തുന്നത്. അയാളെ അഭിമുഖം ചെയ്യുമ്പോൾ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീ അവതാരകരാണെന്നും അത്തരം യൂട്യൂബ് ചാനലുകളും അവതാരകരും നിയമനടപടി നേരിടണമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.വളരെ നാളുകളായി താനും കുടുംബവും ഈ അവഹേളനം തുടരുകയാണെന്ന് ഹണി റോസ് പ്രതികരിച്ചത്.
Leave feedback about this