കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജില്ല ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ല ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീർ എന്നിവരെയാണ് പുതിയ ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ നൽകിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ വിധി പ്രസ്താവിച്ചത് ഹണി എം. വർഗീസായിരുന്നു. നിലവിൽ ഹൈക്കോടതിയിൽ ഒമ്പത് ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. ഹൈക്കോടതി കൊളീജിയം കൈമാറിയ ശിപാർശ ഇനി സുപ്രീംകോടതി കൊളീജിയത്തിന്റെ പരിഗണനയ്ക്ക് അയക്കും. സുപ്രീംകോടതി കൊളീജിയം അംഗീകാരം നൽകുന്ന മുറയ്ക്ക് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിശോധനകൾ പൂർത്തിയാക്കിയാകും നിയമന ഉത്തരവ് പുറപ്പെടുവിക്കുക.

Leave feedback about this