തിരുവനന്തപുരം:ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഒഴിവ് വരുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി മുന്‍ഗണനാ പട്ടിക തയാറാക്കുന്നതിന് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നു.
ബി.എച്ച്.എം.എസ് യോഗ്യതയുള്ള 45 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ബി.എച്ച്.എം.എസ് സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ പിഡിഎഫ് ഫോര്‍മാറ്റില്‍ 2026 ജനിവരി മൂന്നിനകം interview.dmohomoeotvpm@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.
തിരുവനന്തപും എസ്.ഇ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിന് പരിഗണിക്കുന്നതാണ്. ഓണ്‍ലൈന്‍ പരീക്ഷയും, കൂടിക്കാഴ്ചയും നടത്തുന്ന തീയതികളുടെ വിവരങ്ങള്‍ ഇമെയിലില്‍ അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474266
breaking-news
career
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
- December 26, 2025
- Less than a minute
- 2 hours ago

Leave feedback about this