loginkerala breaking-news വിഷു കണിയിൽ ചെരുപ്പ് വെച്ച്കൊണ്ട് അധിക്ഷേപം; ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി
breaking-news Kerala

വിഷു കണിയിൽ ചെരുപ്പ് വെച്ച്കൊണ്ട് അധിക്ഷേപം; ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി

കൊച്ചി: വിഷു കണിയിൽ ചെരുപ്പ് വെച്ച്കൊണ്ട് അധിക്ഷേപിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തി. എറണാകുളം കളത്തിപറമ്പിൽ ക്രോസ് റോഡിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് സ്റ്റെപ്പ് എന്ന സ്ഥാപനത്തിലേക്കാണ് മാർച്ച് നടത്തിയത്.

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർത്ത് ഒരു വർഗ്ഗീയ കലാപമുണ്ടാക്കുവാനുദ്ദേശിച്ചാണ് വളരെ ആസൂത്രിതമായി വിഷുവിന് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള വിഷു കണിയെ വികൃതമാക്കിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചത് എന്ന് പ്രതിഷേധ മാർച്ചിനെ അഭിസഭോദന ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി എറണാകുളം ജില്ല ജനറൽ സെക്രട്ടറി ആഭാ ബിജു പറഞ്ഞു.

എറണാകുളം ജോസ്ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ ക്യാപ്റ്റൻ കെ സുന്ദരൻ ഉദ്ഘാടനം ചെയ്തു.കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ ടി പി പത്മനാഭൻ സ്വാഗതവും,
പി കെ സുദർശ്ശൻ നന്ദിയും പറഞ്ഞു. സംഘടന സെക്രട്ടറി കെ എസ് ശിവദാസ് സി ജി രാജഗോപാൽ (മുത്തു )
കെ കെ വാമലോജനൻ ഏലൂർ ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version