loginkerala gulf ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈറലായി ചിത്രങ്ങൾ
gulf

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈറലായി ചിത്രങ്ങൾ

ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ മാളിൽ അ​ദേഹം സന്ദർശനം നടത്തി.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലുലുവിലെത്തിയത്. ​ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ​ഗാർമെന്റ്സ്, സ്റ്റേഷനറി വിഭാ​ഗങ്ങൾ സന്ദർശിച്ച അദേഹം റിയോയിലും ഏറെ നേരം ചിലവഴിച്ചു.

അപ്രതീക്ഷിതമായി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അടുത്ത് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കൾ. പലർക്കും സെൽഫി എടുക്കാനും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനുമായി. തുടർന്ന് ഫുഡ് കോർട്ടിലും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. സായുധ കാവലുകളില്ലാതെയാണ് അദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ജീവനക്കാർക്കും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവിത്. അപ്രതീക്ഷിതമായി ജനമധ്യത്തിലേക്ക് കടന്നുചെന്ന് അദ്ദേഹം ജനങ്ങളെ അത്ഭുതപ്പെടുത്തുകയാണ്.

Exit mobile version