breaking-news

ഹേമചന്ദ്രനെ കൊന്നിട്ടില്ലെന്ന് വിശദീകരിച്ച നൌഷാദിന്റെ വീഡിയോ മൃതദേഹം കുഴിച്ചിട്ടത് ഭയംകൊണ്ടെന്നും വിശദീകരണം

യനാട്ടിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ മധ്യവയസ്‌കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ പറയുന്നത്. കൊലപാതകം എന്ന് പറയുന്നത് ശരിയല്ലെന്നുംമറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചാണ് അത് കുഴിച്ചിട്ടതെന്നും നൗഷാദ് വീഡിയോയിൽ പറയുന്നു. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി.

ഹേമചന്ദ്രൻ താനുൾപ്പെടെ പല സുഹൃത്തുക്കൾക്കും പണം നൽകാനുണ്ട്. ഏകദേശം മുപ്പത് പേരിൽ നിന്നായി പണം കൈപ്പറ്റിയിട്ടുണ്ട്. . പലയിടങ്ങളിലും പൈസ വാങ്ങാൻ വേണ്ടി താൻ ഹേമചന്ദ്രന്റെ അടുത്ത് പോയിട്ടുണ്ട്. എന്നാൽ ഫലമുണ്ടായില്ല. പണത്തിന്റെ കാര്യം സംസാരിച്ച ശേഷം എഗ്രിമെന്റ് തയ്യാറാക്കി ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാൽ മൈസൂരിൽ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു.

ഒരുദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യാൻ തന്നെ വന്നതാണ്. അയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആവശ്യമെങ്കിൽ അയാൾക്ക് അവിടേക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോൾ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവർ പറഞ്ഞു. അതനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

താനൊരു കൊലപാതകിയല്ലെന്നും എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് സൗദിയിൽ എത്തിയതാണെന്നും തിരിച്ചുവന്ന് പൊലീസിൽ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ലൊക്കേഷനുൾപ്പെടെയുളള വിവരങ്ങൾ പൊലീസിന്റെ കൈവശമുണ്ടെന്ന് പറഞ്ഞ നൗഷാദ് ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു.


എന്നാൽ നൗഷാദിന്റെ വാദങ്ങൾ പൂർണമായും തളളുകയാണ് പൊലീസ് . ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയാണ് എന്നാണ് പൊലീസിന്റെ നിഗനമം. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നെന്നും നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നൗഷാദ് വൈകാതെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കേസിൽ ഹേമചന്ദ്രനെ ബത്തേരിയിലെ വീട്ടിലെത്തിച്ച രണ്ട് സ്ത്രീകളെക്കൂടി പ്രതിചേർക്കാനാണ് പൊലീസിന്റെ നീക്കം. ഇവരിൽ നിന്ന് ഇതിനികം വിവരങ്ങൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video