loginkerala breaking-news നേരിട്ട് കണ്ടു സംസാരിച്ചു, നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നു; ആന്‍റണി രാജുവിന് പരിഭവമില്ലെന്ന് സുധീർ കരമന
breaking-news Kerala

നേരിട്ട് കണ്ടു സംസാരിച്ചു, നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നു; ആന്‍റണി രാജുവിന് പരിഭവമില്ലെന്ന് സുധീർ കരമന

തിരുവനന്തപുരം: തന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍നി​ന്ന് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ൽ പ്രതികരണവുമായി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമന. ആന്‍റണി രാജുവിന് പരിഭവം ഇല്ലെന്നും അദ്ദേഹം വോട്ട് തേടി ഫേസ്ബുക്ക് വീഡിയോ ഇട്ടെന്നും സുധീർ ചൂണ്ടിക്കാട്ടി.

നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആന്‍റണി രാജുവിനെ നേരിട്ട് കണ്ടു സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നുവെന്നും സുധീർ കരമന വ്യക്തമാക്കി.

അതേസമയം ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണ​ത്തി​നും സു​ധീ​റി​നൊ​പ്പം ആ​ന്‍റ​ണി രാ​ജു എ​ത്തി​യി​രു​ന്നി​ല്ല.

ആ​ന്‍റ​ണി രാ​ജു​വി​ന് അ​യോ​ഗ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് എ​ല്‍​ഡി​എ​ഫ് സു​ധീ​ര്‍ ക​ര​മ​ന​യെ സ്ഥാ​നാ​ര്‍​ഥിയാ​ക്കി​യ​ത്.

Exit mobile version