loginkerala breaking-news പരമ്പരാ​ഗത ആയൂർവേദ കളരി മർമ്മ ചികിത്സ കൊച്ചിയിലേക്കും എത്തിച്ച് ​ഗുരുക്കൾസ് ; അത്യാധുനിക സൗകര്യത്തോട് കൂടിയ ചികിത്സാ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
breaking-news lk-special

പരമ്പരാ​ഗത ആയൂർവേദ കളരി മർമ്മ ചികിത്സ കൊച്ചിയിലേക്കും എത്തിച്ച് ​ഗുരുക്കൾസ് ; അത്യാധുനിക സൗകര്യത്തോട് കൂടിയ ചികിത്സാ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: പരമ്പരാ​ഗത ആയൂർവേദ ചികിത്സയും മർമ്മ വിദ്യയുമായി ​ഗുരുക്കൾസ് ആയുർവേദ കളരി മർമ്മ ചികിത്സാകേന്ദ്രം കൊച്ചിയിലും തുടക്കമായി. ​ഹൈബി ഈഡൻ എം.പിയുടെ സാന്നിധ്യത്തിലാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ കളമശ്ശേരി ന​ഗരസഭ കൗൺസിലർമാരായ വഹാബ്, അമ്മിണി ഫ്രാൻസിസ്, കെ.ടി മനോജ്, ഷിനേയി ശശിധരൻ, വ്യാപാരി വ്യവസായി ഇടപ്പള്ളി ടോൾ യൂണിറ്റ് പ്രസിഡന്റ് അസീസ് മുടുകപ്പള്ളി, എന്നിവർ സന്നിഹിതരായിരുന്നു.

കൊച്ചി പത്തടിപ്പാലം വൈക്കം മുഹമ്മദ് ബഷീർ റോഡിനോട് ചെർന്നാണ് പുതിയ ചികിത്സാ കേന്ദ്രം പ്രവർത്തനം കുറിച്ചത്.. ഗുരുക്കൾസ് കളരിമർമ്മ ചികിത്സാ കേന്ദ്രം കൊച്ചിയിലേക്ക് എത്തുന്നത് വടകരയിലെ വിജയ​ഗാഥയ്ക്ക് പിന്തുടർച്ചയായിട്ടാണ്. പൂർണമായും ആയൂർവേദ ചികിത്സാ രീതിയിലും കളരിയും ഉഴിച്ചലും സംയോജിപ്പിച്ചാണ് ചികിത്സാ രീതി മുന്നോട്ട് പോകുന്നതെന്ന് കടത്തനാട് കെ.വി മുഹമ്മദ് ​ഗുരുക്കൾ പ്രതികരിച്ചു.

ഫുൾബോഡി കളരി മസാജ് , സ്റ്റീം ബാത്ത്, പഞ്ചകർമ്മ ചികിത്സ, സ്പോർട്സ് പരിക്കുകൾക്കുള്ള ട്രീറ്റ്മെന്റ് സന്ധി വേദന , നടുവേദന, എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സ നൽകും. എല്ലാവിധ മരുന്നുകളും ലഭ്യമാക്കി ഫാർമസി സൗകര്യവും, വനിതാ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. രാവിലെ എ‌ട്ട് മുതൽ അഞ്ച് മണിവരെയാണ് ചികിത്സാ സമയം. അസ്ഥി, സന്ധി, നാഡി ക്രമീകരണങ്ങൾക്കുള്ള പരമ്പരാ​ഗത ചികിത്സാ രീതിയിലൂടെയാണ് കടത്തനാട് കെ,വി മുഹമ്മദ് ​ഗുരുക്കളുടെ നേതൃത്വത്തിലുള്ള ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നത്. യോ​ഗ, ഫിസിയോതെറാപ്പി, കളരിമർമ്മ ചികിത്സ എന്നിവയിലൂടെ മർമ്മ സ്ഥാനങ്ങളെ അറിഞ്ഞുള്ള ചികിത്സയും മർമ്മം, മറുതട്ട് ചികിത്സാ രീതിയും പ്രത്യേക്തയാണ്.

നാഡി സംബന്ധിയായ സകല രോ​ഗങ്ങൾക്കും ഇവിടെ ചികിത്സ ഉറപ്പാണ്. കളരിയുടെ ഈറ്റില്ലമായ കടത്തനാട്ടിൽ നിന്നാണ് ​ഗുരുക്കൾ ആയുർവേദ മർമ്മ ചികിത്സ കൊച്ചിയിലേക്ക് എത്തുിന്നത്. 100ലധികം കുട്ടികൾ കളരി പഠനത്തിനായി വടകരയിലെ പുതുപ്പണത്തെ ഹെഡ് ഓഫീസ് കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. മെഡിക്കൽ ക്യാമ്പ്, പരിശീലനം നൽകാറുണ്ട്.

Exit mobile version