breaking-news India

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നല്‍കുക. അളങ്കാനല്ലൂരില്‍ ജെല്ലിക്കെട്ട് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രഖ്യാപനം. അളങ്കാനല്ലൂരില്‍ ജല്ലിക്കെട്ട് കാളകള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കുമെന്നും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. .

തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സ്റ്റാലിന്‍ പറഞ്ഞു. നാടന്‍ കാളകള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കും. അത്യാധുനിക മെഡിക്കല്‍, പരിശീലന സൗകര്യം എന്നിവ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊങ്കല്‍, പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്, ജനക്കൂട്ടത്തിന് മുന്നില്‍ അര്‍ത്ഥവത്തായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video