കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. എക്കാലത്തെയും ഉയർന്ന വിലയായ പവന് 75,040 രൂപയാണ് ഇന്ന്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 9380 രൂപയായി. ഇതിന് മുമ്പ് ജൂലൈ 23നാണ് പൊന്നിന് ഈ റെക്കോഡ് വില ലഭിച്ചത്. ഇന്നലെ ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വർധിച്ച് 74,960 രൂപയുമായിരുന്നു. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വർണവില.
18 കാരറ്റ് സ്വർണം 10 രൂപകൂടി 7700 രൂപ, 14 കാരറ്റ് -5995 രൂപ, ഒമ്പത് കാരറ്റ് -3865 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ ഗ്രാം വില. വെള്ളി ഗ്രാമിന് ഒരു രൂപ കൂടി 123 രൂപയിലും വ്യാപാരം നടക്കുന്നു. ലോക വിപണിയിൽ ഇന്നലെ സ്പോട്ട് ഗോൾഡിന്റെ വില വീണ്ടും 3,400 ഡോളറിലേക്ക് എത്തിയിരുന്നു. കൂടാതെ ഡോളറിനെതിരെ രൂപ ദുർബലപ്പെട്ടതും വില ഉയരാൻ കാരണമായി.
Leave feedback about this