breaking-news India

കേരളത്തിൽ സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് വില 14,520 രൂപയായി ഇടിഞ്ഞു. പവന് 880 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,16,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില വൈകുന്നേരത്തോടെ വലിയ രീതിയിൽ ഉയർന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡ് നിരക്കിൽ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡ് നിരക്ക് ​​5,065.98 ഡോളറായി ഇടിഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂചർ നിരക്ക് 0.2 ശതമാനത്തോടെ 5,087.30 ഡോറിലെത്തി. യു.എസിലെ ജോബ് റിപ്പോർട്ട് പുറത്തുവന്നതാണ് ഇപ്പോൾ സ്വർണവില ഇടിയാനുള്ള കാരണങ്ങളിലൊന്ന്. ശക്തമായ ജോബ് റിപ്പോർട്ട് മൂലം പലിശനിരക്ക് ഫെഡറൽ റിസർവ് കുറക്കാനുള്ള സാധ്യത കുറവാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video