Kerala lk-special

ക്യാൻസർ ബോധവൽക്കരണവുമായി കൊച്ചി ലുലുമാളിൽ ഫ്ളാഷ് മോബ്; സം​ഗീത സദസും സുംബ ഡാൻസുമായി വേറിട്ട ക്യാൻസർബോധവൽക്കരണം

കൊച്ചി: ലോക ക്യാൻസർ ദിനത്തിന്റെ ഭാ​ഗമായി കൊച്ചി ലുലുമാളും മാഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റും ചേർന്ന് നടത്തിയ ഫ്ളാഷ് മോബ് ശ്രദ്ധേയമായി. ഹോസ്പിറ്റലിലെ 40ലധികം വരുന്ന ജീവനക്കാരുടെ നേതൃത്വത്തിലുള്ള സുംബ ഡാൻസാണ് മാളിലെ എട്രിയത്തിൽ അരങ്ങേറിയത്. ക്യാൻസർ ബോധവൽക്കരണ ക്യാമ്പയിനിൽ നിഷാ ജോസ് കെ മാണി ഉദ്ഘാടകയായി. ക്യാൻസർ ബോധവൽക്കരണത്തിന്റെ ആവശ്യവും ചെറുത്തുനിൽപ്പും എന്തെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു കൊച്ചി ലുലുമാളിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.

ചടങ്ങിന്റെ ഭാ​ഗമായി മാഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ് ജീവനക്കാരുടെ സുംബ ഡാൻസ് ഫ്ളാഷ് മോബും അരങ്ങേറി,. ക്യാൻസർ എന്ന വിപത്തിനെ എങ്ങനെ ചെറുക്കാം എന്ന് ഓർമപ്പെടുത്തുന്ന സന്ദേശം നൽകിയിരുന്നു നിഷാ ജോസ് കെ മാണി തന്റെ പ്രസം​ഗം തുടർന്നത്. ബ്രസ്റ്റ് ക്യാൻസറിനെ അതിജീവിച്ച തന്റെ ജീവിതാനുഭവവും നിഷാ ജോസ് കെ മാണി വെളിപ്പെടുത്തകയും ചെയ്തു. തുടർന്ന് സം​ഗീതജ്ഞൻ രാജേഷ് ചേർത്തലയുടെ സം​ഗീത സദസും മാളിൽ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാ​ഗമായി നടന്നു.

എട്രിയത്തിൽ നടന്ന ചടങ്ങ് ഭ​ദ്രദീപം കൊളുത്തിയാണ് ആരംഭിച്ചത്. ചടങ്ങിൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ലൈജു പോളപ്പറമ്പിൽ സ്വാ​ഗതം ആശംസിച്ചു. അസോസിയേറ്റ് ഡയറക്ടർ റവ. ഫാദർ. ജിൻസൺ റൊ​ഗ്രീ​ഗിയസ്, അസോസിയേറ്റ് ഡയറക്ടർ ഫാ. അനു പ്രതാപ്, ഹോസ്പറ്റിൽ അഡ്മിനിസ്ട്രേറ്റർ സെലിൻ മാത്യു, ഓൻകോളജി വിഭാ​ഗം മേധാവി ഡോ തോമസ് വർ​ഗീസ്, സം​ഗീതജ്ഞൻ രാജേഷ് ചേർത്തല, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ സം​ഗീത തുടങ്ങിയവർ സംബന്ധിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video