മുബൈ: നവി മുബൈയിലെ വാഷിൽ ഫ്ലാറ്റിന് തീപിടിച്ച് ഏഴ് വയസുള്ള കുട്ടിയുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ.
വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടകാരണം ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്നു തീ പന്ത്രണ്ടാം നിലവരെ പടർന്നിരുന്നു. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തത്തിൽ നിന്ന് 15പേരെ രക്ഷപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.

Leave feedback about this