loginkerala breaking-news കൊച്ചി ബ്രോഡ്വേയില്‍ വന്‍ തീപിടുത്തം; കത്തിനശിച്ചത് പന്ത്രണ്ടോളം കടകള്‍
breaking-news Kerala

കൊച്ചി ബ്രോഡ്വേയില്‍ വന്‍ തീപിടുത്തം; കത്തിനശിച്ചത് പന്ത്രണ്ടോളം കടകള്‍

കൊച്ചി: ബ്രോഡ്വേയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തി നശിച്ചു. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. കടകള്‍ അടയ്ക്കാനുള്ള സമയമായിരുന്നു. തീപിടുത്ത സമയത്ത് കടയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.

Exit mobile version