loginkerala breaking-news പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം; ട്രെയിനിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ
breaking-news Kerala

പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം; ട്രെയിനിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: വര്‍ക്കല ട്രെയിനില്‍ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന കേരള എക്‌സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. ട്രെയിനില്‍ ആര്‍പിഎഫിന്റെയോ കേരള റെയില്‍വേ പോലീസിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേണ്‍ അനുസരിച്ചാണ് പോലീസിനെ വിന്യസിക്കുന്നതെന്നാണ് ആര്‍പിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കാത്ത ട്രെയിനില്‍ പോലീസുകാരെ വിന്യസിക്കാറില്ലെന്നും ആര്‍പിഎഫ് അറിയിച്ചു.

കേരള എക്‌സ്പ്രസില്‍ ഇന്നലെ സംഭവം നടക്കുമ്പോള്‍ കേരള റെയില്‍വേ പോലീസിന്റെയോ ആര്‍പിഎഫിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സാധാരണയായി ഓരോ ട്രെയിനിലും സുരക്ഷയ്ക്കായി മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്. എന്നാല്‍, അത്രയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനുള്ള അംഗബലം നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ക്രൈം ഡാറ്റ നോക്കിയാണ് ട്രെയിനുകളില്‍ പോലീസുകാരെ സുരക്ഷക്കായിടുന്നത്. ക്രൈം ഡാറ്റ അനുസരിച്ച് ഏറ്റവും കൂടുതല്‍ ക്രൈമുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദീര്‍ഘദൂര, ഹ്രസ്വ ദൂര ട്രെയിനുകളിലാണ് പോലീസുകാരെ വിന്യസിക്കുന്നത് എന്നാണ് ആര്‍പിഎഫ് വിശദീകരണം.

Exit mobile version