breaking-news Business

എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും; ഉദ്ഘാടകനായി കേന്ദ്രമന്ത്രി ജോർജ് കൂര്യൻ

പൂഞ്ഞാർ: ആദുര സേവന രം​ഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും. കിഡ്നി ട്രാൻസ് പ്ളാന്റേഷനുള്ള തുക ആന്റോ ആന്റണി എം.പി കൈമാറും. ഉദ്ഘാടനത്തിന്റെ ഭാ​ഗമായി പെരുങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ പി.സി ജോർജ് കൈമാറും. ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ ജോൺ സാമുവൽ, പൂഞ്ഞാർ തെക്കേക്കര ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ശിവ​ഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ, സെന്റ് മേരീസ് ഫെറോനാ പള്ളി വികാരി റവ. ഫാ. പനക്കുഴിയിൽ തുടങ്ങിയവർ ആശംസകൾ കൈമാറും. മഴമാപിനി വിതരണം ഷോൺ ജോർജ് നിർവഹിക്കും. തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വായനശാലയ്ക്ക് പുസ്തകങ്ങൾ ജില്ലാ പഞ്ചായത്ത് അം​ഗം അനുപമ കൈമാറും.

ആശാ വർക്കേഴ്സ് , ഹരിതകർമസേനാ അം​ഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവരെ കോട്ടയം എസ്.പി ഷാഹുൽ ​ഹമീദ് ആദരിക്കും. പൂഞ്ഞാർ ലയൺസ് ക്ലബിനുള്ള ഡയാലിസിസ് കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ നിർവഹിക്കും. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പൂഞ്ഞാർ വോളിബോൾ അക്കാദമിക്ക് കായിക ഉപകരണങ്ങൾ തൃശൂർ എലൈറ്റ് ഹോസ്പിറ്റൽ എം.ഡി ഡോ. പ്രകാശൻ കൈമാറും. തീക്കോയി ഡി.സി.എം.ആർ ഭിന്നശേഷി കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണം സാഹിത്യകാരൻ ജാഫർ ഈരാറ്റുപേട്ട നിർവഹിക്കും. എമർജ് ​ഗ്രൂപ്പ് ഡയറക്ടർ അജ്മൽ നന്ദി പ്രകാശിപ്പിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എമേർജ് എലൈറ്റ് ഹോസ്പിറ്റലും പൂഞ്ഞാർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ സൗജന്യ മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്രരോ​ഗ വിഭാ​ഗം എന്നിവയിലായിരുന്നു മെഡിക്കൽ ക്യാമ്പ് അരങ്ങേറിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video