തിരുവനന്തപുരം: ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. യുവവോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി ‘വോട്ട് സ്വീറ്റൻഡ് കേരള ക്യാമ്പയിൻ’ എന്ന പേരിൽ പ്രത്യേക പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു ഖേൽക്കർ മാർച്ച് 29-ന് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ വേറിട്ട നീക്കത്തിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നത്.

Leave feedback about this