മോസ്കോ: റഷ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കംചത്ക തീരത്താണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
കംചത്ക മേഖലയിലെ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് 111 കിലോമീറ്റർ (69 മൈൽ) കിഴക്കായി 39.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. റഷ്യൻ തീരങ്ങളിൽ ഒരു മീറ്റർ (3.3 അടി) വരെ ഉയരത്തിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ജപ്പാൻ, ഹവായ്, പസഫിക് സമുദ്രത്തിലെ മറ്റ് ദ്വീപുകൾ എന്നിവിടങ്ങളിൽ 30 സെന്റിമീറ്ററിൽ താഴെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
Leave feedback about this